അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യത്തിന്റെ ചെറുത്ത് നിൽപ്പിന്റെ വലിയ രൂപമായിരുന്നു ജോസ് ബട്‌ലർ..! പരാജയത്തിലേയ്ക്കു പോകുകയായിരുന്ന ഇംഗ്ലണ്ടിനെ പോരാട്ടത്തിലൂടെ പിടിച്ചു കയറ്റിയെത്തിക്കുന്നതിനിടെയാണ് ജോസ് ബട്‌ലർ അപ്രതീക്ഷിതമായി പുറത്തായത്.
468 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 192 റൺസിൽ അവസാനിപ്പിച്ച് 275 റൺസിന്റെ കൂറ്റൻ ജയമാണ് ഓസീസ് പിടിച്ചത്. അഞ്ചാം ദിനത്തിൽ സമനില സ്വന്തമാക്കാനുള്ള ശ്രമം ഇംഗ്ലണ്ട് നടത്തിയിരുന്നു. ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ക്രിസ് വോക്സ്, ജോസ് ബട്ലർ സഖ്യം ചെറുത്തു നിന്നെങ്കിലും അത് ലക്ഷ്യം കണ്ടില്ല. 105 റൺസ് ചേർക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഘട്ടത്തിലാണ് ബട്ലർ- വോക്സ് സഖ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബട്ലറുടെ ചെറുത്തുനിൽപ്പായിരുന്നു ശ്രദ്ധേയം. 207 പന്തുകൾ ചെറുത്ത ബട്ലർ 26 റൺസുമായി മടങ്ങി. താരത്തിന്റെ പുറത്താകലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബട്ലറുടെ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിന് തോൽവി ഒഴിവാക്കാമെന്ന പ്രതീക്ഷ നൽകിയിരുന്നു. ഒൻപതാം വിക്കറ്റായി താരം മടങ്ങിയതിന് പിന്നാലെ പത്ത് റൺസ് കൂടി ചേർക്കുമ്‌ബോഴേയ്ക്കും ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപ്പും അവസാനിച്ചു.
ഹിറ്റ് വിക്കറ്റായാണ് ബട്ലർ മടങ്ങിയത്. നിർഭാഗ്യകരമായാണ് താരം പുറത്തായത്. ജെയ് റിച്ചാർസന്റെ പന്തിൽ ഷോട്ട് കളിച്ച് റണ്ണെടുക്കാൻ ഓടാൻ ശ്രമിക്കുന്നതിനിടെ വലത് കാൽ സ്റ്റംപിൽ തട്ടിയാണ് ബട്ലർ ഹിറ്റ് വിക്കറ്റായി പുറത്തായത്. കരിയറിൽ ആദ്യമാണ് താരം ഹിറ്റ് വിക്കറ്റായി മടങ്ങുന്നത്.