ചാന്നാനിക്കാട്: : കണിയാന്മല ഇടുങ്ങായിൽ ഇ.ജെ ജോസ് (സിഎസ്ഐ മധ്യകേരള മഹായിടവക റിട്ട കാറ്റക്കിസ്റ്റ് – ബാബുക്കുട്ടൻ – 66) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 27 തിങ്കളാഴ്ച രാവിലെ 11.30 ന് പാറക്കുളത്തുള്ള മകൾ ബെറ്റിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പരുത്തുംപാറ സെന്റ് സ്റ്റീഫൻസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ – എൽസമ്മ ജോസ്, മക്കൾ ബ്ലെസി , ബെറ്റി. മരുമക്കൾ – തോമസ് ജോർജ് (അഭിലാഷ്) വേമ്പുന്താനം. അനീഷ് ബാബു ചെങ്ങന്നൂർ കോന്തുരുത്തി. മുണ്ടുകോട്ട, പാറടി,വരിയ്ക്കാംകുന്ന്, വാരിക്കാട്, ആലുംപീടിക, ആനന്ദപ്പള്ളി, നൂറനാട്, കരിമുളയ്ക്കൽ, വേള്ളൂർ, ചീരംചിറ, കാരാളി, ചക്കിമംഗലം, കണ്ണംകുളം, കടപ്പൂര് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.