ചെന്നൈ: മധുരവയല്‍-താംബരം എലിവേറ്റഡ് ബൈപാസില്‍ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ റാപ്പിഡോ ബൈക്കില്‍ ഇടിച്ച് റൈഡറായ മാധ്യമപ്രവർത്തകൻ മരിച്ചു. വീഡിയോ ജേണലിസ്റ്റ് ഒ പ്രതീപ് കുമാറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ പ്രതീപ് കുമാർ 100 മീറ്റർ അപ്പുറത്തേക്ക് തെറിച്ച് വീണു.
റോഡിൻ്റെ താഴത്തെ ഭാഗത്ത് നിന്നാണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ചെന്നൈയിലെ പോണ്ടി ബസാർ ഏരിയയ്ക്ക് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. തെലുങ്ക് വാർത്താ ചാനലില്‍ ജോലി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ തീർക്കാനായി ഒഴിവുസമയങ്ങളില്‍ ബൈക്ക് ടാക്‌സി റൈഡറായി ജോലി ചെയ്യുകയാണെന്ന് സഹപ്രവർത്തകൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെത്തുടർന്ന് ബിഎംഡബ്ല്യു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് അപകട സ്ഥലത്ത് ഉപേക്ഷിച്ച് മുങ്ങി. അപകടത്തില്‍പ്പെട്ട ബൈക്കും കാറും ഉപേക്ഷിച്ച നിലയില്‍ കണ്ട യാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ബിഎംഡബ്ല്യു ഡ്രൈവറെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.