കോട്ടയം: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോടവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സിറ്റി സെൻസ് ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. നടുവട്ടം സത്യശീലൻ, എ. മാധവൻ, എൻ. ശ്രീകുമാർ, ഹക്കീം നട്ടാശ്ശേരി, പഴയിടം മുരളി കെ.ജെ. മത്തായി എം. ബാലഗോപാലൻ, എം.സരിത വർമ്മ, പി. ബിലീന, പി.എ കുര്യാക്കോസ്, തോമസ് ഗ്രിഗറി, സി. അബ്ദുറഹിമാൻ പി.പി. അബൂബക്കർ, പി.സി. സേതു സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി കെ.ജി. മത്തായി, ഹക്കീം നട്ടാശ്ശേരി, ഹരിദാസൻ പാലയിൽ, ടി. ശശി മോഹൻ, സണ്ണി ജോസഫ് (വൈ പ്രസിഡൻ്റുമാർ) പി. അജയകുമാർ, കെ. സുന്ദരേശൻ, സി.കെ. ഹസ്സൻ കോയ, പി. ബാലകൃഷ്ണൻ, ഫ്രാങ്കോ ലൂയീസ് (സെക്രട്ടറിമാർ) സി. അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
സംസ്ഥാന പ്രസിഡൻ്റായി അലക്സാണ്ടർ സാമിനെയും ജനറൽ സെക്രട്ടറിയായി കെ.പി. വിജയകുമാറിനെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു.