ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടി തലപ്പത്ത് നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദ തുടർന്നേക്കും. 2020 ജനുവരിയിൽ അമിത് ഷയിൽ നിന്ന് ചുമതല ഏറ്റെടുത്ത നദ്ദക്ക് പാർട്ടി ഭരണഘടന പ്രകാരം ഒരു വട്ടം കൂടി തുടരാം.
Advertisements
2020ൽ അന്നത്തെ അധ്യക്ഷൻ അമിത് ഷയിൽ നിന്ന് ചുമതലയേറ്റെടുത്ത 2023 ജനുവരിയിൽ സ്ഥാനമൊഴിയേണ്ടതാണ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഉജ്ജ്വലമായി പാർട്ടിയെ നയിച്ചുവെന്നതും നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഏറെ ഇഷ്ടമുള്ള നേതാവ് എന്ന നിലയിലും കാലാവധി നീട്ടുമെന്ന് ഏകദേശം ഉറപ്പാണ്.