ഐ.എച്ച്.ആർ.ഡി ഡിഗ്രി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 11 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.orgഎന്ന വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Advertisements

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിർദിഷ്ട അനുബന്ധങ്ങളും , 750/- രൂപ (എസ്.സി ,എസ്.റ്റി 250/- രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരേണ്ടതാണ്. വെബ് സൈറ്റ്:www.ihrd.ac.in.കൂടുതൽ വിവരങ്ങൾക്ക് ഫോൺ :അയിരൂർ ( 04735296833, 8547055105), കോന്നി ( 04682382280, 8547005074), മല്ലപ്പള്ളി (8547005033), 8547005075), കടുത്തുരുത്തി(04829264177, 8547005049), കാഞ്ഞിരപ്പള്ളി(04828206480, 8547005075) പയ്യപ്പാടി (8547005040), മറയൂർ (8547005072), നെടുങ്കണ്ടം (8547005067), പീരുമേട് ( 04869299373, 8547005041), തൊടുപുഴ (04862257447, 257811, 8547005047), പുത്തൻവേലിക്കര (04842487790, 8547005069)

Hot Topics

Related Articles