ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയില്‍ ചുവരെഴുത്ത്. ദില്ലി മെട്രോ പട്ടേല്‍ നഗർ സ്റ്റേഷനിലും മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത് കണ്ടെത്തിയത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്കി. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്നും എഎപി കുറ്റപ്പെടുത്തി. ദില്ലി പോലീസും ദില്ലി മെട്രോ അധികൃതരും നടപടിയെടുക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ എഎപി ആരോപിക്കുന്നു.
Advertisements