വെട്ടിയ ഭാഗം അംഗീകരിച്ചു : ജെഎസ്കെ സിനിമക്ക് പ്രദർശനാനുമതി

കൊച്ചി : ജെ എസ് കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങൾ സിബിഎഫ്സി അംഗീകരിച്ചു. ഇതോടെ സിനിമയ്ക്ക് പ്രദർശനാനുമതി ആയി. പുതിയ പതിപ്പിൽ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമർപ്പിച്ചത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവർത്തകരെത്തിയത്.

Advertisements

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റി ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന തലക്കെട്ടിലാണ് ചിത്രം തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് സമർപ്പിച്ചത്. കോടതി രംഗങ്ങളിലെ വിസ്താര ഭാഗത്ത് ജാനകിയെന്ന പേര് പൂർണമായും മ്യൂട്ട് ചെയ്‌തതും പേര് മാറ്റിയതുമായ പതിപ്പിനാണ് റീജിയണൽ സെൻസർ ബോർഡ് ഓക്കെ എന്നറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെയാണ് അന്തിമാനുമതിയ്ക്കായി മുംബൈയിലെ സി ബി എഫ് സി ഓഫിസിലേക്ക് അയച്ചത്. ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും ഏവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജാനകി എന്ന പേരിൽ പ്രശ്‌നം വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലന്ന് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles