“കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല;  ഒരു കുഞ്ഞു സിനിമ; നിരാശപ്പെടുത്തില്ല ലാലേട്ടാ…” ;  ‘തുടക്ക’ത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ്

മോളിവുഡിന് ഇന്ന് ലഭിച്ച സര്‍പ്രൈസ് പ്രഖ്യാപനങ്ങളില്‍ ഒന്നാണ് വിസ്മയ മോഹന്‍ലാല്‍ അഭിനേതാവായി അരങ്ങേറുന്ന ചിത്രം. തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 37-ാം ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഈ അവസരത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് ജൂഡ് ആന്തണി ജോസഫ്.

Advertisements

ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്‍പ്പിക്കുമ്പോള്‍ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചീ… കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി- ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ❤️❤️❤️ പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ”, ചിത്രത്തിന്‍റെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം തുടക്കത്തിന്‍റെ മറ്റ് അണിയറക്കാരെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. തങ്ങളില്‍ നിന്ന് വൈകിട്ട് അഞ്ചിന് ഒരു പ്രധാന പ്രഖ്യാപനം വരുന്ന വിവരം ആശിര്‍വാദ് സിനിമാസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം ആവുമെന്നാണ് ആരാധകര്‍ കരുതിയത്. 

Hot Topics

Related Articles