കോടതി ഫീസ്‌ പരിഷ്‌കരണത്തിന് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടും; ജസ്റ്റിസ് വി കെ മോഹനൻ

കോടതി ഫീസ്‌ പരിഷ്‌കരണത്തിനായി പൊതുജനങ്ങളില്‍ നിന്നും ഹൈക്കോടതിയടക്കമുള്ള സ്റ്റേക്ക്‌ ഹോള്‍ഡേഴ്‌സില്‍ നിന്നും അഭിപ്രായം തേടുമെന്ന്‌ ജസ്റ്റിസ്‌ വി കെ മോഹനൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി 19 മുതല്‍ 22 വരെ വിവിധ ജില്ലകളില്‍ ഹിയറിങ്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 19ന്‌ കണ്ണൂർ ഗവ. ഹൗസിലാണ്‌ ഹിയറിങ്‌. കാസർകോട്‌, കണ്ണൂർ ജില്ലകളിലുള്ളവർക്ക്‌ പങ്കെടുക്കാം. 20ന്‌ കോഴിക്കോട്‌ ഗസ്റ്റ്‌ ഹൗസിലാണ്‌ ഹിയറിങ്‌. വയനാട്‌, കോഴിക്കോട്‌ ജില്ലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. 21ന്‌ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ പാലക്കാട്‌, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലുള്ളവരെ പങ്കെടുപ്പിക്കും. 22ന്‌ തിരുവനന്തപുരം ഗസ്റ്റ്‌ ഹൗസിലാണ്‌ ഹിയറിങ്‌.

Advertisements

പങ്കെടുക്കാൻ താല്‍പര്യമുള്ളവർ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ നല്‍കണം. വിലാസം: കണ്‍വീനർ, നിയമസെക്രട്ടറി, കോടതി ഫീസ്‌ പരിഷ്‌കരണ സമിതി, സെക്രട്ടറിയേറ്റ്‌, തിരുവനന്തപുരം, 695001. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക്‌ പങ്കെടുക്കാം. രണ്ട്‌ പതിറ്റാണ്ടായി കോടതി ഫീസുകളില്‍ പരിഷ്‌കാരം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ പരിഷ്‌കരണത്തെക്കുറിച്ച്‌ ആലോചിക്കാനായി ജസ്റ്റിസ്‌ വി കെ മോഹനന്റെ അധ്യക്ഷതയില്‍ ഡോ. എൻ കെ ജയകുമാർ, അഡ്വ. സി പി പ്രമോദ്‌, നിയമ, നികുതി വകുപ്പ്‌ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ്‌ സമിതി. ഫീസ്‌ പരിഷ്‌കാരം സംബന്ധിച്ച്‌ സമിതിയുടെ ഇടക്കാല റിപ്പോർട്ട്‌ സർക്കാരിന്‌ നല്‍കിയിരുന്നു. പൊതുജനങ്ങളില്‍ നിന്ന്‌ അഭിപ്രായം തേടിയ ശേഷം ജൂലൈ 15നകം റിപ്പോർട്ട്‌ നല്‍കാനാണ്‌ ആലോചിക്കുന്നതെന്ന്‌ ജ. വി കെ മോഹനൻ പറഞ്ഞു.

Hot Topics

Related Articles