“മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല ! ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല !”; അവതാരകർ സെൻസിബിൾ ആയിരിക്കണമെന്ന് ജുവൽ മേരി

വതാരകർ സെൻസിബിൾ ആയിരിക്കണമെന്ന് നടിയും അവതാരകയുമായ ജുവൽ മേരി. കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്ന ചില ചോദ്യങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു ജുവലിന്റെ വിമർശനം. ഒരു ചോദ്യം എഴുതിക്കൊണ്ട് തരുമ്പോൾ അത് വായിക്കാനുള്ള അല്ലെങ്കിൽ അത് ചോദിക്കില്ലെന്ന് പറയാനുള്ള ധൈര്യം അവതാരകർക്ക് വേണമെന്നും നമ്മുടെ ചോദ്യങ്ങൾ മനുഷ്യരെ ഇൻഫ്ലുവൻസ് ചെയ്യുമെന്നുള്ള ബോധം ഉണ്ടാകണമെന്നും ജുവൽ മേരി പറയുന്നു.

Advertisements

“മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല ! ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല ! തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു curiosity ഇല്ല ! അവതാരകരോടാണ് നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്.. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് ! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത് ! 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒളിഞ്ഞു നോട്ടത്തിലെ curiosity ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രൊമോട്ട് ചെയ്യുമ്പോ എത്ര potential ക്രിമിനൽസിനു ആണ് നിങ്ങൾ വളം വൈകുന്നത് ! ഇനിയും വൈകിയിട്ടില്ല. ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല”, എന്നും ജുവൽ മേരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജുവല്‍ മേരിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. ഇത് ജുവലെങ്കിലും പറഞ്ഞുവല്ലോ എന്നും ഇങ്ങനെ തന്നെ മറുപടി പറയണമെന്നുമെല്ലാമാണ് കമന്‍റുകള്‍. 

Hot Topics

Related Articles