മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല; കണ്‍വീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലെന്ന് വിമർശിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇപി ജയരാജനെ സിപിഎം ബലിയാടാക്കി. മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവ്‌ദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ല. എത്രയോ വർഷങ്ങള്‍ക്ക് മുൻപാണ് ഇപി പ്രകാശ് ജാവദേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

Advertisements

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോള്‍ നടപടി എടുക്കുന്നത് കണ്ണില്‍ പൊടിയിടാനാണ്. യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുകയാണ് സിപിഎം നേതൃത്വം. അന്ന് നടന്നത് പാർട്ടിയുമായിട്ടുള്ള ഡീലിങാണ്. എഡിജിപിക്കെതിരായ ആരോപണം ഗുരുതരമാണ്. എംഎല്‍എ പറഞ്ഞത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.