ഹിൻഡൻബര്‍ഗ്: നരേന്ദ്ര മോദി ഒരക്ഷരം മിണ്ടുന്നില്ല; രാഹുലിനെ നോട്ടീസയച്ച്‌ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് കെ.സി വേണുഗോപാൽ

ദില്ലി : ഹിൻഡൻബർഗ് വിവാദം ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കെ സി വേണുഗോപാൽ അദ്ദേഹം. ഈ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. സെബി ചെയർപേഴ്സണ് എതിരെ ആരോപണം ഉയർന്നിട്ടും അവർ എങ്ങനെ കസേരയില്‍ തുടരുന്നുവെന്നും കെ സി ചോതിച്ചു. സുപ്രീംകോടതിയില്‍ പോലും കാര്യങ്ങള്‍ മറച്ചുവച്ചു. നടപടിയെടുക്കേണ്ടത് സുപ്രീംകോടതിയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളില്‍ ഒന്നായി ഇതു മാറുകയാണ്. വിഷയം തിരിച്ചുവിടാൻ രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി അന്വേഷണത്തിനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച്‌ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Advertisements

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പ്രത്യേക പാക്കേജും അനുവദിക്കണം. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇതില്‍ രാഷ്ട്രീയം കലർത്താതെ യോജിച്ച്‌ നില്‍ക്കണം. രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാല്‍ അവർക്ക് തന്നെ ദോഷമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.