പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. പോളിംഗ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല. വിവാദങ്ങളും യുഡിഎഫിനെ ബാധിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ അധപതനമാണ് വിവാദങ്ങളില്‍ കണ്ടത്. പാലക്കാട് ബിജെപി ജയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ഡിസിസിയുടെ കത്ത് സംബന്ധിച്ച വിവാദം ഗൗരവമായി കണ്ടിട്ടില്ല. കത്ത് വിവാദം പാർട്ടി ഇനി ചർച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 70 കടന്നെങ്കിലും ആശങ്കയിലാണ് മുന്നണികളും സ്ഥാനാർഥികളും. 2021 ല്‍ 73.71 ശതമാനമായിരുന്ന പോളിംഗ്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്ക് പ്രകാരം 70.51 ശതമാനമാണ്. ബിജെപി ശക്തി കേന്ദ്രമായ നഗരസഭയില്‍ പോളിംഗ് ഉയർന്നു. അതേസമയം മൂന്ന് പഞ്ചായത്തുകളിലും പോളിംഗ് കുറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭയിലെ ശതമാന കണക്കില്‍ ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാംപ്. പഞ്ചായത്തുകളില്‍ വോടിംഗ് ശതമാനം കുറഞ്ഞതില്‍ യുഡിഫ്നും എല് എല്‍ഡിഎഫിനും ആശങ്കയുണ്ട്. കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലടക്കം വോട്ട് കുറഞ്ഞത് തിരിച്ചടിയാകുമോ എന്നാണ് യുഡിഫ് സംശയിക്കുന്നത്.