തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍. ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അയോധ്യയിലേത് മതപരമായ ചടങ്ങ് മാത്രമാണെന്നും, അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായം ഉണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായം ഉണ്ട്. കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദവുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം’, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച ചോദ്യങ്ങളോട് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.