കുറിച്ചി: കേരള യൂത്ത് ഫ്രണ്ട് (എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എം മാണി കാരുണ്യദിനം കുറിച്ചി മണ്ഡലത്തിലെ ജീവൻ ജ്യോതി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ഇന്നലെ അനുസ്മരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട എം എൽ എ അഡ്വ. ജോബ് മൈക്കിൾ കേക്ക് മുറിച്ച് കാരുണ്യദിന സന്ദേശം നൽകി. ജീവൻ ജ്യോതി ആശ്രമത്തിലെ അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ മാറ്റുകൂട്ടിയ ചടങ്ങിൽ കുറിച്ചി മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ ജോർജ് കറുകപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം ജോയ് പള്ളിക്കാപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡിനു ചാക്കോ, റോണി വലിപറമ്പിൽ, ജില്ലാ സെക്രട്ടറി സെബിൻ പുത്തൻപുരയ്ക്കൽ, നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ജോബിൻ ജെയിംസ് കുറ്റിക്കാട്ട് സംസ്ഥാന സമിതി അംഗം അനീഷ് തോമസ്, സി. ആന്‍സ് മേരി ഇയ്യാലിൽ, ഷിന്റോ ജെയിംസ്, എബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. അന്തേവാസികളോടൊപ്പമുളള സ്നേഹവിരുന്നോടെയാണ് ചടങ്ങിന് സമാപനമായത്.