”കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് കുറ്റി സമ്മാനം” ; പ്രധാനകര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍ സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് കെ മുരളീധരന്‍ എം പി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് കെ മുരളീധരന്‍ എം പി. കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവര്‍ക്ക് സര്‍വ്വേ കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനം നല്‍കിയത് എന്നാണ് മുരളീധരന്റെ പരിഹാസം. എന്തോ മാനസിക തകരാര്‍ വന്ന രൂപമായിട്ടാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തോന്നുന്നത്. പ്രധാനകര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍ സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Advertisements

വൈകിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയില്‍ പറയുന്നു. കോണ്‍ഗ്രസ് പറഞ്ഞതു പോലെ 64000 കോടിയില്‍ ഒതുങ്ങില്ലെന്ന ആശങ്ക കേന്ദ്രവും പങ്ക് വയ്ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലിടല്‍ ആരാണ് നടത്തുന്നത്. സര്‍വ്വേ കല്ലിടുന്നത് ഏറ്റെടുക്കാന്‍ തന്നെയാണ്. സര്‍ക്കാരിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാല്‍ പിന്‍മാറണ്ടേ. സില്‍വര്‍ ലൈന്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണം. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല. അലൈന്‍മെന്റിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ ഈ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്. ഇതിനാല്‍ പ്രദേശിക വികസനം പോലും തടസപ്പെടുകയാണ്.

Hot Topics

Related Articles