ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി ഉയരുകയല്ല കുറയുകയാണ് ചെയ്തിരിക്കുന്നത്: കെ പി ഫാബിയൻ

കാനഡ: ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി കാനഡയില്‍ കുറഞ്ഞുവരികയാണെന്നും, നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ കാനഡയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ കെ പി ഫാബിയൻ. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യാനുള്ള കാനഡയുടെ തീരുമാനം സ്വീകാര്യമല്ലെന്നും, അതിനാലാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരികെ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

” സങ്കീർണമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. നിലവിലെ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അത് വിഷയത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കുക മാത്രമാണ് ചെയ്യുകയുള്ളു. സാഹചര്യങ്ങള്‍ക്കൊത്ത് രണ്ട് സർക്കാരുകളും ചിലപ്പോള്‍ പ്രവർത്തിച്ചേക്കാം. അത് അങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് നടക്കുമെന്ന് ഉറപ്പ് പറയാനും സാധിക്കില്ല. കാരണം ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം കാര്യങ്ങള്‍ മെച്ചപ്പെടുന്നതായി തോന്നുന്നില്ല. 2025ലാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ചിലപ്പോള്‍ അത് മുൻപോട്ടുള്ള തിയതികളില്‍ നടത്തിയേക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്റ്റിൻ ട്രൂഡോയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഉയരുകയല്ല, കുറയുകയാണ് ചെയ്തിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിലും വലിയ വെല്ലുവിളികള്‍ നേരിടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ജസ്റ്റിൻ ട്രൂഡോ അധികാരത്തില്‍ എത്താനുള്ള സാധ്യത വളരെ വിരളമാണ്. അങ്ങെയെങ്കില്‍ പുതിയ സർക്കാർ ആയിരിക്കും അധികാരത്തിലേക്ക് എത്തുന്നത്. ഇത് ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

ട്രൂഡോയ്‌ക്ക് ഖാലിസ്ഥാൻവാദികളുടെ പിന്തുണയുമുണ്ട്. ഖാലിസ്ഥാൻ ജനത രാജ്യത്തെ ന്യൂനപക്ഷമാണെങ്കിലും അവർ എല്ലായിടത്തും വളരെ സജീവമാണ്. പലയിടങ്ങളിലും നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഒരുപക്ഷേ ഹിന്ദുക്കള്‍ക്കെതിരെയും ക്ഷേത്രങ്ങള്‍ക്കെതിരെയും ഇക്കൂട്ടർ ആക്രമണം നടത്തിയേക്കാം. ആ രീതിയിലേക്ക് സാഹചര്യങ്ങള്‍ മാറരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും” ഫാബിയൻ പറയുന്നു.

Hot Topics

Related Articles