കൽപ്പറ്റ: ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദീര്‍ഘ കാലമായി ബിജപിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കല്‍പ്പറ്റയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ടി സിദ്ദീഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണ എം.എല്‍ എ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ മധുവിനെ ഷാള്‍ അണിയിച്ചു. ഉപാധികളൊന്നും ഇല്ലാതെയാണ് മധു പട്ടിയിലേക്ക് വന്നതെന്ന് സിദ്ദീഖ് എം എല്‍ എ പറഞ്ഞു. കെ പി മധു സാമൂഹ്യ പ്രതിബദ്ധതയുള്ളവനും മനുഷ്യസ്നേഹിയുമാണെന്ന് ഐ സി ബാലകൃഷ്ണൻ എം എല്‍ എ പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ പി മധു ബിജെപി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തില്‍ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടില്‍ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.