കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. സതീശന് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇതുവരെ ഫയലില്‍ സ്വീകരിച്ചിട്ടില്ല. ഹര്‍ജിക്കു പിന്നില്‍ പൊതുതാല്പ്പര്യമാണോ അതോ പബ്ലിസിറ്റ് താല്‍പ്പര്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ബെഞ്ചിന്റെ പരാമര്‍ശം.
2019 ല്‍ നിലവില്‍ വന്ന കരാറിനെ 2024 ല്‍ ചോദ്യം ചെയ്യുന്നതിന്റെ കാരണമെന്തെന്നും കോടതി ചോദിച്ചിരുന്നു. സി എ ജി റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് തെളിവുകള്‍ ഹാജരാക്കാമെന്നായിരുന്നു സതീശന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കില്‍ സി എ ജി റിപ്പോര്ട്ട്കിട്ടിയ ശേഷം കോടതിയെ സമീപിച്ചാല്‍ പോരായിരുന്നോയെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ചോദിച്ചിരുന്നു.