കോർപ്പറേറ്റ് മുതലാളിമാരുടെ വക്താക്കളായയി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ ഒക്കെ മാറിയെന്ന് യുഡിഎഫ് പിറവം നിയോജകമണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ. നാഷണൽ കോൺഗ്രസ് മുളക്കുളം മൂന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പരേതനായ കെ എം വർഗീസ് കണ്ണങ്കെരികുന്നേൽ ഭവനത്തിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എം തമ്പി കാപ്പിക്കര മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുളക്കുളം മണ്ഡലം പ്രസിഡണ്ട് ജെഫി ജോസഫ്, വാർഡ് പ്രസിഡണ്ട് രാജേഷ് ജോയ്,ഡിസിസി സെക്രട്ടറി സുനു ജോർജ്, എം എൻ ദിവാകരൻ നായർ, മെമ്പർ എ കെ ഗോപാലൻ,യുപി ചാക്കപ്പൻ, വർഗീസ് എബ്രഹാം, പി ആർ രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൂറുകണക്കിന് സ്ത്രീകളടക്കമുള്ള പാർട്ടി പ്രവർത്തകർ കുടുംബ സംഗമത്തിൽ പങ്കെടുത്തു, തുടർന്ന് സ്നേഹവിരുന്നും നടത്തി. സിജോ തേനാംകുഴി, ജോർജ് ബേബി,ബാബു കെ സി പുതുക്കാട്ടിൽ, ലിസി റോയ്, ഷീല ജോസഫ്,
പി പി ജോൺ, അക്ഷയ് വി നായർ, ജിത്തു കരിമാടം, ബൈജു കല്ലെടുക്കിൽ, ജോഷി എബ്രഹാം, ചെറിയാൻ കാളാരി, വർഗീസ് അന്ത്യനാട്ട്, സുധീഷ് എ എസ് എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.