എല്‍ഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന് 2022-2023 സാമ്ബത്തികവർഷത്തിലെ മൊത്തം വരുമാനം 3,57,960 രൂപ. മന്ത്രിയെന്ന നിലയിലുള്ള ശമ്ബളവും അലവൻസും ഉള്‍പ്പെടെയാണ് ഈ വരുമാനം.10,000 രൂപയാണ് ആകെ കൈവശമുള്ളത്. അദ്ദേഹം സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്. രാധാകൃഷ്ണന്റെ പേരില്‍ നിലവില്‍ ഒരു ക്രിമിനല്‍ കേസുകളുമില്ല.എട്ട് ബാങ്കുകളിലായി 1,90,926 രൂപയാണ് കെ രാധാകൃഷ്ണന് നിക്ഷേപമുള്ളതെന്നും വരണാധികാരിക്ക് നല്‍കിയ രേഖകളില്‍ പറയുന്നു. 2,10,926 രൂപയാണ് കെ രാധാകൃഷ്ണന്റെ മൊത്തം ആസ്തിമൂല്യം.
അമ്മ വടക്കേവളപ്പില്‍ വീട്ടില്‍ ചിന്നയ്ക്ക് നിക്ഷേപവും സ്വർണവുമുള്‍പ്പെടെ 93,711 രൂപയുടെ ആസ്തിമൂല്യമാണുള്ളത്. അമ്മയുടെ കൈവശം 1,000 രൂപയും 11 ഗ്രാമുള്ള സ്വർണമാലയും നാലുഗ്രാമിന്റെ സ്വർണക്കമ്മലുമുണ്ട്. അമ്മയ്ക്ക് ബാങ്കില്‍ 2,711 രൂപയാണ് നിക്ഷേപം.മലയാളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡില്‍ 10,000 രൂപ മൂല്യമുള്ള ഓഹരി രാധാകൃഷ്ണനുണ്ട്. സ്വന്തമായി വാഹനങ്ങളൊന്നുമില്ല. എട്ടുലക്ഷംരൂപ കമ്ബോളവിലയുള്ള കാർഷികേതര ഭൂമിയും തോണൂർക്കരയില്‍ 1,600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും രാധാകൃഷ്ണനുണ്ട്. ഇതിന് 4,06,028 രൂപ ഭവനവായ്പയുമുണ്ട്. അമ്മയുടെപേരില്‍ തോണൂർക്കര വില്ലേജില്‍ രണ്ട് സർവേ നമ്ബറുകളിലായി കൃഷിയിടങ്ങളുണ്ട്. ഇതിന് 1.10 ലക്ഷം രൂപ കമ്ബോളവിലയാണുള്ളത്. അമ്മയുടെപേരില്‍ 11 ലക്ഷം രൂപ കമ്ബോളവിലയുള്ള കാർഷികേതര ഭൂമിയുമുണ്ട്. ഇവയെല്ലാം വർഷങ്ങള്‍ക്കുമുമ്ബ് വാങ്ങിയതാണ്.