തിരുവനന്തപുരം: കെ റെയില്‍ വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിപക്ഷം കെ റെയിലിനെതിരെ രംഗത്തെത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന് പഠിച്ചില്ലെന്നും പ്രകൃതി ദുരന്തങ്ങളില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ പുനരധിവാസ പദ്ധതി ആവിഷ്കരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
വിഷയം സംബന്ധിച്ച അടിയന്തിയ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചെങ്കിലും ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്ക് വരുംദിവസങ്ങളില്‍ സാധ്യതയുണ്ട്. കെറെയില്‍ വിനാശ പദ്ധതിയാണെന്നും പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ നയങ്ങളല്ല, ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.