കെ.റെയിൽ പദ്ധതിയ്‌ക്കെതിരെ പി.സി ജോർജ്; കെ-റെയിൽ പദ്ധതി വേണ്ടേ വേണ്ട : കേരളത്തിന് മൂന്നര ലക്ഷം കോടി രൂപയുടെ കടം ഉണ്ടാകും; പ്രതിഷേധത്തിന് മുന്നിലുണ്ടാകുമെന്നും ജോർജ്

കോട്ടയം: കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേരള ജനപക്ഷം സെക്യൂലർ സംസ്ഥാന അധ്യക്ഷൻ പി.സി ജോർജ്. 530 കിലോമീറ്റർ നീളം വരുന്ന പദ്ധതിയിൽ 13 കിലോ മീറ്റർ പാലവും 11.5 കിലോ മീറ്റർ തുരങ്കവും ഉണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 2025 -ൽ കമ്മീഷൻ ചെയ്യും എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇതൊന്നും വസ്തുതകൾക്ക് നിരക്കുന്നതല്ല, കുറഞ്ഞത് 70 കിലോ മീറ്റർ നീളത്തിൽ എങ്കിലും പാലം നിർമ്മിക്കേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

Advertisements

മുഖ്യമന്ത്രി പറയുന്ന പദ്ധതി ചെലവ് 63,940.67 കോടി രൂപയാണ് രണ്ട് ലക്ഷം കോടി രൂപ ഉണ്ടെങ്കിൽ പോലും മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന പദ്ധതി നടപ്പിലാക്കാൻ കഴിയില്ല. മൂന്നര ലക്ഷം കോടി രൂപ കടക്കെണിയിലായിരിക്കു ന്ന കേരളത്തെ വീണ്ടും വലിയ കടക്കെണിയിലേക്ക് വലിച്ചെറിയാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജപ്പാൻ ഉപേക്ഷിച്ച കെ-റെയിൽ പദ്ധതിയാണ് മുഖ്യമന്ത്രി കേരളത്തിൽ എത്തിക്കാൻ നോക്കുന്നത്. ഇന്ത്യയിൽ അഞ്ചര അടി ഗേജുള്ള റെയിലാണ് (ബ്രോഡ്‌ഗേജ്) നിലവിൽ ഉപയോഗിക്കുന്നത്.കെ-റെയിലിന് വേണ്ടി മാത്രം സ്റ്റാൻഡേർഡ് ഗേജ് (4.90 അടി) നിർമ്മിക്കേണ്ടിയിരിക്കുന്നു. മറ്റ് ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജിലൂടെ സർവീസ് നടത്താൻ കഴിയില്ല.ഇപ്പോൾ തന്നെ നിലവിലുള്ള റെയിൽവേ ലൈനുകൾ ഡബിൾ ലൈൻ ആക്കി 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

2025 -ൽ ഈ പദ്ധതി നടപ്പിലാക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആ നിലക്ക് ഇത്ര പണം മുടക്കോടുകൂടി കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്.ഇക്കാര്യം സിപിഎം സഖാക്കൾ ചർച്ച ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.കെ-റെയിൽ പദ്ധതിയിലൂടെ മലയാളികളെ വലിയ കടത്തിൽ മുക്കി കൊല്ലാനുള്ള നീക്കം തടയുക മാത്രമല്ല, ഇതിന് പിന്നിലുള്ള ഗൂഢോദ്ദേശ്യം വെളിയിൽ കൊണ്ടുവരാൻ എല്ലാ രാഷ്ട്രീയ കക്ഷികളും മുതിരണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.