ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുളള യുഡിഎഫ് സംഘം ചങ്ങനാശേരി മാടപ്പള്ളിയിലെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ്, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയത്.
പൊലീസ് സംരക്ഷണയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞ് സമരക്കാരും പ്രതിഷേധം ശക്തമാക്കി. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണു കല്ലുകള്‍ പിഴുതു മാറ്റിയത്. ഇന്നലെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരി മാടപ്പള്ളിയില്‍ ഹര്‍ത്താലിന്റെ ഭാഗമായി വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സില്‍വര്‍ ലൈന്‍ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പദ്ധതി ഒരുപാട് ജീവിതങ്ങളെ ബാധിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല സര്‍ക്കാരിനുണ്ട്.അധികാരത്തിന്റെ ശക്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. ജനകീയ വികാരം മനസിലാക്കണം. ആളുകളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. സ്ത്രീകളും കുട്ടികളും കൂട്ടമായി പ്രതിഷേധത്തിനിറങ്ങുന്നു. അവര്‍ വലിയ ഭീതിയിലാണ്. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.