സര്‍ക്കാരിന്റേത് വിലകുറഞ്ഞ സമീപനം, ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ നടത്തിയ പ്രതികരണം സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി അടക്കം കവലപ്രസംഗത്തില്‍ പറയുന്ന തരത്തില്‍ കേന്ദ്ര സർക്കാരിനേക്കുറിച്ച്‌ അവാസ്തവമായ കാര്യമാണ് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് വിലകുറഞ്ഞ സമീപനമാണ്. ഇതിനേറ്റ തിരിച്ചടിയാണ് ഇന്ന് സഭയില്‍ കണ്ടതെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Advertisements

വസ്തുതാവിരുദ്ധമായ കാര്യം പറയാൻ സഭയെ ഉപയോഗിക്കുന്നത് ശരിയല്ല. കേന്ദ്ര സർക്കാരിനെതിരെ ഏത് സമരം നടത്തിയാലും അത് പൊളിയുമെന്ന് കണ്ടാണ് ദില്ലിയില്‍ നടത്താനിരുന്ന സമരരീതി മാറ്റിയത്. കേന്ദ്ര സർക്കാരിനെ നിരന്തരം അവഹേളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പണത്തിനോടുള്ള ആർത്തി ഉപേക്ഷിക്കണമെന്ന് ജനങ്ങളെ ഉപദേശിക്കുന്ന മുഖ്യമന്ത്രി ആദ്യം അത് സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രവർത്തിക്കുന്നത് മന്ത്രിസഭയിലെ ഒരു അംഗത്തെപ്പോലെയാണ്. മറ്റിടങ്ങളിലെ പോലെയല്ല കേരളത്തില്‍ പ്രതിപക്ഷത്തിന്റെ പ്രവർത്തനം. പ്രതിപക്ഷം മുഖ്യമന്ത്രിക്കുവേണ്ടി കുഴലൂത്ത് നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.