പാക്കാട്: ഒ ആർ കേളു സിപിഎമ്മിന്‍റെ തമ്ബ്രാൻ നയത്തിന്‍റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകള്‍ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കണം. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് ഊർജ്ജം കിട്ടിയിട്ടുണ്ട്. മെല്ലെ മെല്ലെ മാത്രമേ ചവിട്ടിക്കയറു. അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
എസ്‌എന്‍ഡിപി, ക്രിസ്ത്യൻ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന എംവി ഗോവിന്ദന്‍റെ പരാമര്‍ശം പ്രകോപനപരമാണെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സിപിഎമ്മിന്‍റെ ഭീകര തോല്‍വിയെ ന്യായീകരിക്കാൻ ശ്രമിച്ചതാണിതെന്നും യാഥാർത്ഥ്യവുമായി ചേർന്നതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ പ്രകോപനകരമായ പരാമർശമാണ് എംവി ഗോവിന്ദൻ നടത്തിയത്. മുസ്ലീങ്ങള്‍ എങ്ങനെ വോട്ട് ചെയ്തെന്ന് എന്തുകൊണ്ടാണ് ഗോവിന്ദൻ വിലയിരുത്താതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മുസ്ലിം പ്രീണനമാണ് സി പി എം നടത്തിയത്. സഖാവ് എളമരം കരീം എന്നതിന് പകരം കരീമിക്ക എന്ന് ഉപയോഗിച്ചത് വർഗീയ പ്രീണനത്തിന്‍റെ ഭാഗമാണ്. പ്രചാരണത്തിലെല്ലാം മുസ്ലീം ജനവിഭാഗത്തിന്‍റെ പേര് പറഞ്ഞാണ് വോട്ട് ചോദിച്ചത്. മുസ്ലീം സഖാക്കള്‍ യു ഡി എഫിനെ പിന്തുണച്ചു. അത് എന്ത് കൊണ്ട് എന്ന് പറയാതെ ഗോവിന്ദൻ മൗനം പാലിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുസ്ലീം പ്രീണനം നടത്തിയതാണ് മുസ്ലീം സഖാക്കളുടെ വോട്ട് ചോരാൻ കാരണം. മുസ്ലീം സഖാക്കളുടെ വോട്ട് ചില മുസ്ലീം സംഘടനകള്‍ ചേർന്നാണ് സമാഹരിച്ചത്. അവരെ എന്ത് കൊണ്ട് ഗോവിന്ദൻ ഭീഷണിപ്പെടുത്തുന്നില്ല?. വെള്ളാപ്പള്ളിയെയും ക്രിസ്ത്യൻ സമുദായത്തിലെ ബിഷപ്പുമാരെയും ഭീഷണിപ്പെടുത്തുന്നത് വിലപ്പോവില്ല. ഹിന്ദു-ക്രിസ്ത്യൻ സംഘടനകളെ എം വി ഗോവിന്ദൻ ലക്ഷ്യം വെയ്ക്കുകയാണ്. ബി ജെ പിക്ക് വോട്ടുചെയ്ത സംഘടനകളെ സംരക്ഷിക്കും. പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കും. ലീഗ് പോലും നടത്താത്ത പ്രീണനമാണ് സി പി എം നടത്തിയത്. വർഗീയ പ്രീണനം തുടർന്നാല്‍ സി പി എമ്മിന് നിലനില്‍പ്പുണ്ടാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.