വി.ഡി സതീശന്‍ നിര്‍ഗ്ഗുണ പ്രതിപക്ഷ നേതാവ് ; അജഗളസ്തനം പോലെയാണ് വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം ; വിമർശനവുമായി കെ സുരേന്ദ്രൻ

കൊച്ചി : വി ഡി. സതീശനെതിരെ നിലപാടുമായി കെ സുരേന്ദ്രൻ . വി.ഡി സതീശന്‍ നിര്‍ഗ്ഗുണ പ്രതിപക്ഷ നേതാവാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. അജഗളസ്തനം പോലെയാണ് വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം. വെറുതെ ഇരുക്കുന്നുവെന്നേ ഉളളൂ. പാലും കിട്ടില്ല ഒരു ഉപകാരവും ഇല്ല സുരേന്ദ്രന്‍ പരിഹസിച്ചു.

Advertisements

പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മമല്ല അദ്ദേഹം നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളാണ് സതീശൻ .പിണറായി വിജയന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ പിണറായി വിജയന്‍ ക്യാബിനറ്റിലെ മന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. അദ്ദേഹത്തിന് പ്രതിപക്ഷ ധര്‍മ്മം എന്താണെന്ന് അറിയില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ സര്‍വ്വകശാലകളെ മുഴുവന്‍ കൈപ്പിടിയിലാക്കി ജനാധിപത്യ വിരുദ്ധ നടപടിയിലൂടെയും അഴിമതിയിലൂടെയും സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിന് തുരങ്കം വെയ്‌ക്കുന്ന പിണറായി വിജയനെ വിമര്‍ശിക്കാതെ ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അദ്ദേഹത്തെ നിഴല്‍പോലെ പിന്തുടരുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Hot Topics

Related Articles