കെ തായാട്ട് സാഹിത്യ പുരസ്‌കാരം കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി. ചന്ദ്രശേഖരന്

യുഎഇ :
കെ തായാട്ട് സാഹിത്യ പുരസ്‌കാരത്തിന് കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി. ചന്ദ്രശേഖരന്‍ അര്‍ഹനായി. നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍, ഹരിതം ബുക്‌സ് സാരഥിയും എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ടാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
എട്ടുപേര്‍ക്കുള്ള സാഹിത്യപുരസ്‌കാരങ്ങള്‍ക്കു പുറമേ രണ്ടു പേര്‍ക്ക് ബാലപ്രതിഭാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.എന്‍ പി ചന്ദ്രശേഖരനു പുറമേ ശത്രുഘ്‌നന്‍, ടോണി ചിറ്റേട്ടുകളം, എസ് കമറുദ്ദീന്‍, രേഖ ആര്‍ താങ്കള്‍, സത്യന്‍ താന്നിപ്പുഴ, മഹമൂദ് മാട്ടൂല്‍, വി എസ് കൃഷ്ണരാജ് എന്നിവരാണ് കെ തായാട്ട് പുരസ്‌കാരങ്ങള്‍ നേടിയത്.
 
ഹിരണ്‍മയി ഹേമന്ത്, ധ്യാന്‍ചന്ദ് എന്നിവരാണ് ബാല പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയത്.ഷാര്‍ജ പുസ്തകോത്സവത്തിലെ മീഡിയ സെന്ററില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ തിരക്കഥാകൃത്ത് റോബിന്‍ തിരുമല, സാദിഖ് കാവില്‍, ടോണി ചിറ്റേട്ടുകളം എന്നിവരും സംബന്ധിച്ചു.ഡിസംബറില്‍, കെ തായാട്ടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

Advertisements

Hot Topics

Related Articles