കോട്ടയം : കടുപ്പത്തിലൊരു ചായ കുടിച്ചും ബിസ്കറ്റ് നുണഞ്ഞും ഒരു ചിത്രപ്രദർശനം കാണാൻ അവസരം! ചിത്രകാരനും പത്രപ്രവർത്തകനുമായ കെ എ ഫ്രാൻസിസിൻ്റെ എഴുപത്തി അഞ്ചാം പിറന്നാൾ വർഷം പ്രമാണിച്ചു കോട്ടയം ഡി സി കിഴക്കേമുറിയിടത്തിലുള്ള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഒരുക്കുന്ന “സ്‌മോൾ ഈസ് ബ്യൂട്ടിഫുൾ ‘ ചിത്രപ്രദർശനം കാണാൻ വരുന്നവർക്കെല്ലാമാണ് ചായസൽക്കാരം ഒരുക്കിയിരിക്കുന്നത്!
മാർച്ച് 21 മുതൽ ആറ് ദിവസങ്ങളിൽ 10 മുതൽ 6 വരെയാണ് പ്രദർശനം. ഇരുന്നൂറോളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ക്യാൻവാസിലൊരുക്കുന്ന ആക്രലിക് പെയിന്റിംഗുകൾ നിറപ്പക്കിട്ടാർന്നതും പുതുമയുള്ളതുമായ വർണസംയോജനങ്ങൾ 28 cm x 20 cm വലുപ്പത്തിൽ ഉള്ള ചിത്രങ്ങളാണധികവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൃഹപ്രവേനങ്ങൾക്കും, മറ്റ് വിശേഷങ്ങൾക്കും ഇത്തരം പെയിന്റിങ്ങുകൾ ഗിഫ്റ്റ് ആയി നൽകുന്നത് ഒരു ട്രെൻഡായി മാറിയ പശ്ചാത്തലത്തിലാണ് ഇത്രയേറെ കൊച്ചു ചിത്രങ്ങൾ ഇതാദ്യമായി ഒന്നിച്ചു ഒരിടത്തു പ്രദർശിപ്പിക്കുന്നത്.
പ്രദർശനം കാണാൻ ഗ്രൂപ്പുകളായി വരുന്ന വിദ്യാലയങ്ങളും മറ്റ് സ്ഥാപനങ്ങളും 9497062554 എന്ന നമ്പറിൽ നേരത്തെ വിളിച്ചറിയിച്ചാൽ, സൗകര്യപ്രദമായ സമയം അനുവദിച്ചുതരാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.