കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുഞ്ചവയൽ സ്വദേശിയായ മോനിച്ചൻ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്. പുഴുവിനെ കണ്ടെത്തിയ ഉടൻതന്നെ ഇവര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവർ ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധനയിൽ കൂടുതൽ പുഴുവിനെ കണ്ടെത്തിയെന്നുമാണ് ലഭിക്കുന്ന വിവരം.അതേസമയം പോസ്റ്റ്മോർട്ടം ചെയ്യുന്ന മുറിക്ക് രണ്ട് മീറ്റർ മാത്രം അകലെയാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്നും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇ ക്യാന്റീൻ പ്രവർത്തിക്കാനുള്ള അനുമതി ആരാണ് നൽകിയതെന്നുമുള്ള ചോദ്യം ഇപ്പോൾ ഉയരുന്നു. മാത്രമല്ല കാന്റീനിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഒരാൾക്ക് മാത്രമാണ് ഹെൽത്ത് കാർഡ് ഉള്ളത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.