ചാലിയാറിന്റെ കഥയുമായി ‘കടകന്‍’; സജില്‍ മമ്പാടിന്റെ സംവിധാനത്തിലുള്ള ചിത്രം മാര്‍ച്ച്‌ 1ന് തിയ്യേറ്ററില്‍

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാടാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബാധി, എസ് കെ മമ്പാടുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നിലമ്പൂരിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിലമ്പൂരിലെ തേക്കിന്‍തോട്ടം അതിപ്രശസ്തമാണ്. നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്നും പറയപ്പെടുന്നു. നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് കടകന്റെ കഥ.

Advertisements

മണല്‍ മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് ‘കടകന്‍’ അവതരിപ്പിക്കുന്നത്. മികച്ച ദൃശ്യാവിഷ്‌കാരവും കിടിലന്‍ സൗണ്ട് ട്രാക്കും മാസ് ആക്ഷന്‍ രംഗങ്ങളുമൊക്കെയുണ്ട് ചിത്രത്തില്‍. വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. മാര്‍ച്ച്‌ 1 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വണ്‍ മില്യണ്‍ വ്യൂവ്‌സും കടന്ന് യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം: ജാസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്ബ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്ബൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.