കടപ്ലാമറ്റം നാടക കലാകാരനായിരുന്ന വയലാ വിനയചന്ദ്രൻ മാസ്റ്റർ

കടപ്ലാമറ്റം നാടക കലാകാരനായിരുന്ന വയലാ വിനയചന്ദ്രൻ മാസ്റ്റർ (83) നിര്യാതനായി. വയലാ പുളിക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം വെള്ളി രാവിലെ 11 ന് വിട്ടുവളപ്പിൽ. ഭാര്യാ പരേതയായ കുഞ്ഞുപെണ്ണ്,മകൻ നാടൻ പാട്ടുകലാകാരൻ രതീഷ് വയലാ മരുമകൾ ബിനീത രതിഷ് മുണ്ടക്കയം. വയലാ വിനയചന്ദ്രൻ സംഗിത സംവിധായകൻ ആലപ്പി രംഗനാഥിൻ്റെ കീഴിലായിരുന്നു കലാപരിശീലനം തുടർന്നു നാടക സംവിധാനം, അഭിനയരംഗങ്ങളിൽ മികവു തെളിയിച്ചു. പുരോഗമന കലാസാഹിത്യ സംഘം പാലാ ഏരിയാ വൈസ് പ്രസിഡണ്ട്, പട്ടികജാതി ക്ഷേമ സമിതി പാലാ ഏരിയാ പ്രസിഡണ്ട്, സി പി ഐ എം കടപ്ലാമറ്റം മുൻ ലോക്കൽ കമ്മിറ്റി അംഗം, ഞരളപ്പുഴ ബ്രാഞ്ച് സെക്രട്ടറി, വയലാ സർഗ്ഗസേനാ ആട്സ് അക്കാദമി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Advertisements

Hot Topics

Related Articles