കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കുറവിലങ്ങാട് : കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണ വികസന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചു കൊണ്ടാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ട പദ്ധതിയ്ക്ക് അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ ജോലികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

Advertisements

രണ്ടു ഘട്ടങ്ങളിലായി രണ്ടു കോടി രൂപയുടെ വികസന പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ സൗകര്യപ്രദമായ ഓഫീസ് ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമെന്നതാണ് പുതിയ വികസന പദ്ധതിയിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. കടപ്ലാമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് തൃപ്തികരമായി പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാകുന്നതാണ്. രണ്ട് നിലകളിലായി അറുനൂറ് എം. സ്ക്വയർ വിസ്തീർണ്ണമുള്ള കെട്ടിടസമുച്ചയമാണ് കടപ്ലാമറ്റത്ത് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് യാഥാർഥ്യമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലാ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയറും ഉഴവൂർ ബ്ലോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറും പദ്ധതി നിർവഹണത്തിൽ മേൽനോട്ടം വഹിക്കുന്നതാണ് 1979 ൽ രൂപീകൃതമായ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരത്തിന് വേണ്ടി കടപ്ലാമറ്റം പള്ളി വിട്ടുകൊടുത്ത സ്ഥലത്താണ് ഇപ്പോൾ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഇപ്പോൾ നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത കടപ്ലാമറ്റം പഞ്ചായത്തിലെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന മുൻ എം പി അഡ്വ. ജോയ് നടുകരയെ ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അനുമോദിച്ചു. പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്നുള്ള ആവശ്യവും ആശയവും മുന്നോട്ടുവയ്ക്കുകയും ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയി കല്ലുപുര, മേരിക്കുട്ടി ടീച്ചർ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.

കടപ്ലാമറ്റം പഞ്ചായത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയം, വരുന്ന ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് നാടിനു സമർപ്പിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കടപ്ലാമറ്റം സെൻറ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് മുളഞ്ഞനാൽ ആശംസ അറിയിച്ചു.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, പഞ്ചായത്ത് മുൻ പ്രസിഡൻറ് അഡ്വ ജോയി നടുക്കര, വൈസ് പ്രസിഡൻറ് ജയ്മോൾ റോബർട്ട് , ബ്ലോക്ക് മെമ്പർമാരായ ജീനാ സിറിയക്, സിൻസി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സച്ചിൻ സദാശിവൻ, ബിൻസി സാവിയോ,ആൻസി സക്കറിയാസ്, ജാൻസി ജോർജ്, ജോസ് കൊടിയംപുരയിടം, കെആർ ശശിധരൻ നായർ,ഷിബു പോതംമാക്കീൽ, ബീന തോമസ്, പ്രവീൺ പ്രഭാകർ, മത്തായി മാത്യു, ലളിതാ മോഹനൻ, മുൻ പി.എസ് സി അംഗം ബോണി കുര്യാക്കോസ്, കുടുംബശ്രീ ചെയർപേഴ്സൺ ഷഹ്ന ജയേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ തോമസ് ടി. കീപ്പുറം, സി.സി മൈക്കിൾ, പി എം ജോസഫ്, മാത്യു കുളിരാനി, ബേബി കുടിയിരിപ്പിൽ, ഇ. കെ ഭാസി, തോമസ് ആൽബർട്ട്, വി കെ സദാശിവൻ, തോമസ് പുളിക്കീൽ, ജോയി കടിയംകുറ്റി, പഞ്ചായത്ത് സെക്രട്ടറി കെ.കെ അംബിക ദേവി, എ.ഇമാരായ അഖിൽ ലാൽ, നോബി എന്നിവർ പ്രസംഗിച്ചു. എ. എക്സി. ദിലീപ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.