കൊച്ചി : കടുവ സിനിമക്കെതിരെ കുറുവച്ഛൻ നൽകിയ റിട്ട് ഹർജിയിൽ അണിയറ പ്രവർത്തകർക്ക് തിരിച്ചടി. കേസിൽ കക്ഷി ചേരാനായി തിരക്കഥാകൃത്തും നിർമാതാക്കളും സംവിധായകനും ചേർന്നു നൽകിയ അപ്പീൽ ഹർജിയിൽ ഇടപെടാൻ ഹൈ കോടതി വിസമ്മതിച്ചു.
കടുവാക്കുന്നേൽ കുറുവച്ചന്റെ പരാതിയിലായിരുന്നു അപ്പീൽ. സിവിൽ കോടതിയുടെ വിധിയിൽ സ്വാധീനിക്കപ്പെടാതെ സ്വതന്ത്രമായി പരിഗണിക്കണം എന്നും, അതിന് ശേഷമേ സർട്ടിഫിക്കേറ്റ് നൽകാവു എന്നുമുള്ള ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് വിധിക്കെതിരെയാണ് “കടുവ” യുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പീൽ ഹർജി പരിഗണിക്കവേ സിംഗിൾ ബെഞ്ച് വിധിയിൽ എന്താണ് തെറ്റെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീൽ ഹർജിക്കാരോട് ചോദിച്ചു. സിവിൽ കോടതിയുടെ വിധിയിൽ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, സിബി.എഫ് സിയിൽ നിക്ഷിപ്‌തമായിരിക്കുന്ന സ്റ്റാറ്റ്യുട്ടറി അധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും. എന്നാൽ കുറുവച്ഛന്റെ പരാതിയിൽ അദ്ദേഹത്തെ തിങ്കളാഴ്ച കേൾക്കണമെന്നാണ് സിംഗിൾ ജഡ്ജിയുടെ വിധി.