കടുവ റിവ്യു
ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ , ദുർനടപ്പുകാരനായ ഐ ജി ജോസഫിനു മുന്നിൽ ഒരിക്കൽ അവിചാരിതമായി എതിരെ നിൽക്കേണ്ടി വന്ന….
ചെയ്തത് തെറ്റാണെന്ന് തോന്നിയാൽ കൈകൂപ്പി മാപ്പ് പറയത്തക്ക ഹൃദയവിശാലതയുള്ള ,
അനീതി കണ്ടാൽ കൈ ചുരുട്ടി ആക്രമിക്കത്തക്ക കരളുറപ്പുള്ള,
കടുവാകുന്നേൽ കുര്യാച്ഛൻ എന്ന പ്ലാന്ററുടെ കഥയാണ് കടുവ…….
ഒരു സ്റ്റേറ്റും പോലീസ് ഡിപ്പാർട്മെന്റും , കൂടെ സഭയും പട്ടകാരും എല്ലാം എതിരെ നിന്നപ്പോഴും അവയെയെല്ലാം നെഞ്ചും വിരിച്ചും നേരിട്ട പാലായിലെ ആണൊരുത്തന്റെ കഥ…….
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവയുടെ കഥ .. !
പണ്ട് മുതലേ അടി പടങ്ങളിൽ കണ്ടു ശീലിച്ച ഒരു നായകനും വില്ലനും തമ്മിലുള്ള അടിയും തിരിച്ചടിയുമായുള്ള കൊടുക്കൽ വാങ്ങലുകളുടെ സ്ഥിരം പാട്ടേൺ ആണ് ഈ സിനിമയും ഫോളോ ചെയ്യുന്നതെങ്കിലും ,പൃഥ്വിരാജിന്റെ കിടിലൻ പെർഫോമൻസും ഷാജി കൈലാസിന്റെ മെയ്കിങ്ങും ബേക്സിന്റെ ബി ജി എമും സിനിമക്കൊരു പുതു ജീവനും ഫ്രഷ്‌നെസ്സും നൽകുന്നുണ്ട്…
പക്ഷെ ഒരു അടി പടത്തിൽ നിന്നും പ്രതീക്ഷിക്കുന്ന മാസ്സ് ഡയലോഗുകളുടെ ആഭാവം കാണികളുടെ ആസ്വാദനത്തെ ചെറുതായെങ്കിലും പിന്നിലേക്ക് പിടിച്ചു വലിക്കുന്നുണ്ട് ….
എന്നിരുന്നാലും പാലാ പള്ളിപെരുന്നാളിന്റെ അന്ന് രാത്രിയുള്ള സംഭവബഹുലമായ ക്‌ളൈമാക്സ് കഴിഞ്ഞിറങ്ങുമ്പോൾ കാണികളെകൊണ്ട് മോശമൊന്നും പറയിക്കാത്തൊരു ശരാശരി തീയറ്റർ അനുഭവം സമ്മാനിക്കുന്നൊരു എന്റെർറ്റൈൻർ ആണ് കടുവ…….
റേറ്റിംഗ് 3.5/5