കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് വർഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങൾ മൂളാത്ത മലയാളികൾ വിരളമായിരിക്കും. മലയാള സിനിമയിൽ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. മലയാള സിനിമയിലെ ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം സംസാരിച്ചിരുന്നു.
ഈ കൂട്ടത്തിൽ മലയാളത്തിലെ ചില നടന്മാരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു. നടൻ ദിലീപിനെതിരെയും നടൻ പൃഥ്വിരാജിനെതിരെയും വലിയ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയിൽ നിന്ന് മാറ്റാൻ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തിൽ കൈതപ്രം പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ പോയിട്ട് എഴുതിയിട്ട് എന്നെ അയാൾ പറഞ്ഞയക്കുമ്പോൾ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാൾ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആൾക്കാരുമുണ്ട്.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയിൽ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തിൽ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നും താൻ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ ഈ സൂപ്പർതാരങ്ങൾക്ക് തന്നെ ഞാൻ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പർ താരങ്ങൾ താരമായത് ഞാൻ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാൻ വിമർശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാൻ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാൻ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹൻലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.