പുഴയിൽ മണ്ണിട്ടു മതിൽ കെട്ടി

കണ്ണൂർ: കണ്ണൂർ താലൂക്ക് വികസന സമിതി യോഗ തീരുമാനപ്രകാരം കക്കാട് പുഴയോരത്ത് മണ്ണിട്ട് നികത്തിയ സ്ഥലങ്ങളിൽ തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.കക്കാട് പുഴയോരത്ത് കാർ വർക്ക്ഷാപ്പിന് പിറകിൽ അമൃത വിദ്യാലയത്തിന് സമീപത്തായി തണ്ണീർത്തടം നിയമ വിരുദ്ധമായി കൈയ്യേറി മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്നുവെന്ന പരാതിയിലാണ് സന്ദർശനം. പുഴയോരത്തെ ഏക്കറക്കണക്കിന് തണ്ണീർത്തടത്തിൽ മണ്ണിട്ട് നികത്തി മതിൽ കെട്ടിയതായി ബോധ്യമായതിനാൽ സ്ഥലം പൂർവ്വസ്ഥതിയിലാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ശക്തമായി ആവശ്യം ഉയർന്നു.എൽ.ആർ തഹസിൽദാർ ആഷിഖ് തോട്ടോൻ , കോപ്പറേഷൻ ഓവർസിയർ അബ്ദുൽ നാസർ, താലൂക്ക് വികസന സമിതി അംഗം സതീഷ് കുമാർ പാമ്പൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പരിസ്ഥിതി കൺവീനർ പി. ധർമ്മൻ , താലൂക്ക് ഓഫീസ് ക്ലാർക്ക് പി. നാരായണൻ എന്നിവർ നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു.

Advertisements

കക്കാട് പുഴ തോടായി മാറുന്നു….


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൈവവൈവിധ്യങ്ങളുടെ കലവറയായ കാട്ടാമ്പള്ളി തണ്ണീർത്തടത്തിൽ വേലിയേറ്റ സമയം വളപട്ടണം പുഴയിൽ നിന്ന് കക്കാട് പുഴയിലേക്ക് വെള്ളം ഒഴുകി വരുന്ന വലിയ തോടുകൾ മണ്ണിട്ട് നികത്തിയും മതിൽ കെട്ടിയും ഒഴുക്ക് നിലച്ചിരിക്കുന്നതായുള്ള 2013 ലെ പി.ധർമ്മന്റെ പരാതിയിൽ തഹസിൽദാരുടെ നിർദേശപ്രകാരം വളപട്ടണം പുഴയുടെയും കക്കാട് പുഴയുടെയും പുഴ പുറംപോക്ക് ഭൂമി കുറച്ച്ഭാഗം അളന്ന് തിട്ടപ്പെടുത്തി കല്ല് സ്ഥാപിച്ചിരുന്നു. പിന്നീട് കെട്ടിട ഉടമകൾക്ക് കൈയ്യേറ്റം ഒഴിയാൻ നോട്ടീസ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. തീരദേശ നിയമം ലംഘിച്ച് ഇപ്പോഴും അനധികൃത നിർമ്മാണവും മണ്ണിട്ട് നികത്തലും കൈയ്യേറ്റവും വ്യാപകമായി നടക്കുന്നുവെന്നും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ധർമ്മന്റെ ആവശ്യം.

Hot Topics

Related Articles