കളമശ്ശേരിയിൽ 29 പേർക്ക് മഞ്ഞപ്പിത്തം; മൂന്ന് വാർഡുകളിൽ അതീവ ജാഗ്രത

കൊച്ചി: 29 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ്. അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച മൂന്നു വാർഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം ക്യാമ്പില്‍ പരിശോധിച്ചു. കളമശേരി നഗരസഭയിലെ 10,12,13 വാര്‍ഡുകളിലെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുകയാണ് നഗരസഭയും ആരോഗ്യ വകുപ്പും.

Advertisements

29 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിനു പിന്നാലെ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ അതിതീവ്ര ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയും ബോധവത്കരണവും തുടരുകയാണ്. എച്ച്‌ എം ടി കോളനി എല്‍ പി സ്കൂളിലാണ് പ്രത്യേക മെഡിക്കല്‍ ക്യാമ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളമശേരി മെഡിക്കല്‍ കോളേജിന് പുറമെ സ്വകാര്യ ആശുപത്രികളിലും രോഗികളുണ്ട്. രോഗവ്യാപനത്തിന് ഇടയാക്കിയ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും തുടരുകയാണ്. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും പരിശോധനകളും നടക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.