നേരിയ ആശ്വാസം; കളർകോട് കാറപകടത്തില്‍ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതി

കോട്ടയം: ആലപ്പുഴ കളർകോട് കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാർത്ഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന 2 പേരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നാണ് മെഡിക്കല്‍ റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 5 പേരില്‍ ഒരാളുടെ നില തൃപ്തികരമാണ്. നേരത്തെ ആല്‍ബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Advertisements

അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടില്‍ നടന്നു. അച്ഛൻ്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകള്‍. ഉച്ചയോടു കൂടിയാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്. കോളേജിലുള്ള നിരവധി സഹപാഠികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവാനന്ദ് മലപ്പുറത്തായിരുന്നു പഠിച്ചതും വളർന്നതുമെല്ലാം. എങ്കിലും ഈ നാട്ടിലുള്ളവരുമായും ദേവാനന്ദ് അടുപ്പം പുലർത്തിയിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരുമെന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞിരുന്നു. അവർക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരവുമായാണ് ഒടുവില്‍ ദേവാനന്ദ് എത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.