കളത്തിപ്പടിയിലെ വെക്‌സ്‌കോ ഫ്‌ളാറ്റിൽ നിന്നും മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നു; ഫ്‌ളാറ്റിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നത് അതിരൂക്ഷമായ ദുർഗന്ധത്തോടെയുള്ള മലിനജലം

കോട്ടയം: വടവാതൂർ കളത്തിപ്പടി വെക്‌സ്‌കോ ഫ്‌ളാറ്റിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധത്തോട് കൂടിയ മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നു. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ, ഫ്‌ളാറ്റ് ഉടമകളുടെ സ്വാധീനത്താൽ ഇതുവരെയും നാട്ടുകാരുടെ പരാതിയിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Advertisements

കളത്തിൽപ്പടി ജംഗ്ഷനിലെ വെക്‌സ്‌ക്കോ ഫ്‌ലാറ്റിലെ ദുർഗന്ധം വമിക്കുന്ന മലിന ജലമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഈ മലിനജലം പതിവായി തിരക്കേറിയ റോഡിലേക്കും സമീപമുള്ള കച്ചവട സ്ഥാപനങ്ങളുടെ പരിസരത്തേക്കും ഒഴുക്കി വിടുന്നതായാണ് നാട്ടുകാരുടെ പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാൽ നടക്കാർക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു,കുടി വെള്ളത്തിലും മലിന ജലം കലരുവാൻ സാധ്യത ഏറെയാണ്, കോവിഡ് 19 പോലുള്ള മഹാമാരിക്കും,മറ്റ് പലവിധ പകർച്ചവ്യാധികൾക്കും ഇത് കാരണമാകും. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപെട്ട അധികാരികൾ അടിയന്തരമായി മേൽ നടപടികൾ സ്വീകരിക്കണം.

Hot Topics

Related Articles