കോട്ടയം: കളത്തിപ്പടി പൊൻപള്ളി റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്നതായി നാട്ടുകാരുടെ പരാതി. സ്വകാര്യ വ്യക്തി റോഡരികിലെ മണ്ണ് നീക്കിയതിനു പിന്നാലെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മുതലാണ് കളത്തിപ്പടി പൊൻ പള്ളി റോഡിൽ ആരംഭിക്കുന്നതായ ഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകട നിലയിലായത്. ഇതിന്റെ എതിർവശത്ത് സ്വകാര്യ വൃക്തി മണ്ണ് നീക്കം ചെയ്തതിനെ തുടർന്നു വൻ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന സൂചന. പി.ഡ്യു.ബി റോഡ്സ് വിഭാഗം അടിയന്തരമായി നടപടി എടുക്കണമെന്ന് പൊൻ പള്ളി – കളത്തിൽ പടി റെസിഡൻസ് ആൻറ വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു.