കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്

ആലപ്പുഴ: സുഭദ്ര കൊലപാതക കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന സംശയത്തില്‍ പൊലീസ്. കേസില്‍ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോള്‍ഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൊലപാതകത്തിന് റൈനോള്‍ഡ് സഹായം ചെയ്തോ എന്നാണ് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്യുവിനും ശർമിളയ്ക്കും ലഹരി എത്തിച്ച്‌ നല്‍കുന്നത് റെയ്നോല്‍ഡ് ആണെന്നാണ് പൊലീസ് പറയുന്നത്.

Advertisements

ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. 73 കാരി സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്നലെ കർണാടക മണിപ്പാലില്‍ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ സാമ്ബത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. മാത്യുവും ഷർമിളയും ചേർന്ന് സുഭദ്രയെ അതിക്രൂരമായി മർദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷം ഏഴാം വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നന്നതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉഡുപ്പിയില്‍ നിന്നും എട്ട് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിയായ ശർമിള പോകാൻ സാധ്യത ഉള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവിടങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കൊച്ചിയില്‍ തിരിച്ചെത്തി. കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. മാത്യുവിന്റെ സുഹൃത്തായ ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍ ഉണ്ട്. കൊലപാതകത്തില്‍ മറ്റാർക്കും പങ്കില്ലെന്നാണ് വിലയിരുത്തല്‍.

Hot Topics

Related Articles