ആവേശത്തിൽ ആകാശം മുട്ടി കളരിപ്പയറ്റ് ! സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോട്ടയത്ത് തുടക്കം: മത്സരങ്ങൾ ആവേശം നിറച്ച് തുടങ്ങി; വീഡിയോ കാണാം

കോട്ടയം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനു നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കളരിപ്പയറ്റ് ജനങ്ങളിലേക്ക്
എന്ന ആശയം മുൻനിർത്തി സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി കെ മുരളി എം എൽ എ ഓൺലൈനായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisements

അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് കെ ജെ മാക്സി എംഎൽഎ മുഖ്യാതിയായി. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ജിസ്മോൻ, കോട്ടയം നഗരസഭ കലാ കായിക സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം യോഗ സാധ ക് കെ.ശങ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാരായണൻ ഗുരുക്കൾ സ്വാഗതവും , സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ എം ജയകുമാർ ഗുരുക്കൾ നന്ദിയും അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രശസ്ത കളരിപ്പയറ്റ് ഗുരുക്കന്മാരായ കോഴിക്കോട് വളപ്പിൽ കരുണൻ ഗുരുക്കൾ , എ.മുഹമ്മദ് ഗുരുക്കൾ പൊന്നാനി, വിജയൻ ഗുരുക്കൾ വയനാട്, കണാരൻ ഗുരുക്കൾ കോഴിക്കോട്
വിജയൻ ഗുരുക്കൾ തിരുവനന്തപുരം എന്നിവരെ ഗുരുപൂജാ അവാർഡ് നൽകി ആദരിച്ചു. കളരിപ്പയറ്റിൽ നിരവധി സംഭാവനകൾ നൽകിയ ഗുരുക്കന്മാരായ പുതുപ്പണം
മുഹമ്മദ് ഗുരുക്കൾ, കൊല്ലം
സാമുവൽ കുട്ടി ഗുരുക്കൾ എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

Hot Topics

Related Articles