കാളിദാസ് ജയറാം പ്രണയത്തിലോ..! ഓണാഘോഷത്തിന് ജയറാമിന്റെ വീട്ടിലെത്തിയ സുന്ദരി ആര്; സോഷ്യൽ മീഡിയ തിരഞ്ഞ ചോദ്യത്തിന് ഒടുവിൽ ഉത്തരമായി

ചെന്നൈ: കാളിദാസ് ജയറാം ഓണാഘോഷത്തിന്റേതായി ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കു വച്ചതോടെ, സോഷ്യൽ മീഡിയയിലെ ചർച്ച ഒരു പെൺകുട്ടിയെ ചൊല്ലിയായിരുന്നു. കാളിദാസ് പ്രണയത്തിലാണെന്നും ഈ ചിത്രത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുകയാണെന്നുവരെ അൽപം കടത്തിപ്പറഞ്ഞു സോഷ്യൽ മീഡിയ സിങ്കങ്ങൾ. ഒടുവിൽ ഇൻസ്റ്റഗ്രാമിൽ തിരഞ്ഞ്, ആ പെൺകുട്ടിയെ കണ്ടെത്തിയതോടെയാണ് കഥ മാറിയത്.

Advertisements

ജയറാമും പാർവതിയും മാളവികയും അടങ്ങുന്ന സന്തോഷ ചിത്രത്തിൽ, കാളിദാസിനോടൊത്ത് ഒരു പെൺകുട്ടിയെയും കാണാം. അതാരാണെന്ന ചർച്ച, ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സജീവമായി. പ്രമുഖ മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർക്ക് ഇതിനുള്ള ഉത്തരം ലഭിച്ചത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദധാരിയായ തരിണി കാളിദാസ് ജയറാമിന്റെ അടുത്ത സുഹൃത്താണ്. മനോഹരമായ ദിവസത്തിന് എന്ന അടിക്കുറിപ്പോടെയാണ് തരിണി ചിത്രം പോസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.