“ഇത് പോസ്റ്റ് ചെയ്‍തതിന് നിനക്ക് എന്നെ കൊല്ലണമെന്നുണ്ടാകും…” മാളവികയുടെ കുട്ടിക്കാല വീഡിയോയുമായി സഹോദരൻ കാളിദാസ് ജയറാം

നടൻ ജയറാമിന്റെ മകള്‍ മാളവിക എന്ന ചക്കി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. മാളവികയുടെ കുട്ടിക്കാലത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയാണ്.

Advertisements

സഹോദരനും നടനുമായ കാളിദാസാണ് സഹോദരിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഈ പഴയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജയറാമിന്റെ അഭിമുഖം തീരാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മാളവികയെയാണ് കാളിദാ
സ് പങ്കുവെച്ച വീഡിയോയില്‍ കാണാനാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹ്യ മാധ്യമത്തില്‍ ഇത് പോസ്റ്റ് ചെയ്‍തതിന് എന്നെ കൊല്ലണമെന്ന് നീ ചിന്തിക്കുണ്ടാകുമെന്ന് എനിക്ക് അറിയാം. എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റം ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ പറയാൻ ആഗ്രഹിക്കുകയാണ്. വീഡിയോയില്‍ അത് ശരിക്കും വ്യക്തമാകുന്നുണ്ട്.

നീ ഇഷ്‍ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്‍ത് ഒരിക്കല്‍ നീ ലോകം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരിയായതിന്റെ നന്ദി. ഇതുപോലുള്ള നിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനിയും തുടരും എന്നും കാളിദാസ് കുറിക്കുന്നു.

സിനിമയിലല്ലെങ്കിലും ജയറാമിന്റെ മകള്‍ മാളവികയും  ‘മായം സെയ്‍തായ് പൂവെ’ എന്ന സംഗീത വീഡിയോയിലൂടെ അഭിനയരംഗത്തേക്ക് ചുവടുകൾ വെച്ചിരുന്നു. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്‍തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകൻ.

Hot Topics

Related Articles