കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിലും തമിഴിലുമായി ഒരു പിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് കാളിദാസ്. മോഡലായ തരിണി കലിംഗരായരുമായുള്ള പ്രണയവിവരം കാളിദാസ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ തരിണിക്ക് പിറന്നാൾ ആശംസ പങ്കുവച്ച് കാളിദാസ് ഷെയർ ചെയ്ത പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.
മരുഭൂമിയിൽ നിൽക്കുന്ന കാളിദാസിന്റെയും തരിണിയുടെയും ഫോട്ടോ പങ്കുവച്ചശേഷം താരം ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. ‘ നിന്റെ പിറന്നാൾ ദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങൾക്ക് ഞാൻ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതിൽ ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. !
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്മൾ ഒരുമിച്ച് ഒരു ടൺ ചിത്രങ്ങൾ ഉണ്ടെങ്കിലും, പിറന്നാൾ ആശംസിക്കാൻ ഞാൻ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാൽ ഈ ഇടത്തിൽ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. ജന്മദിനാശംസകൾ ഞാൻ നിന്നെ സ്നേഹിക്കുന്നു’, എന്നാണ് താരം പോസ്റ്റിനോടാപ്പം കുറിച്ചത്.
കാളിദാസിന്റെ പോസ്റ്റിനു പിന്നാലെ തരിണി മറുപടിയുമായി രംഗത്തെത്തി. ഈ സർപ്രൈസിനും ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിനും നന്ദിയെന്നാണ് തരിണി മറുപടിയായി കുറിച്ചത്.