കൽക്കി 2898 എഡി ജൂൺ 27 ന്: പ്രേക്ഷകര്‍ക്ക് തിരിച്ചടിയായി പ്രത്യേക ഉത്തരവുമായി തെലങ്കാന സര്‍ക്കാർ

ഇതിന് വേണ്ടിയുള്ള പ്രത്യേക സര്‍ക്കാര്‍ ഓഡര്‍ ഇറക്കിയിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. സാധാരണ സിംഗിള്‍ സ്ക്രീനുകള്‍ക്ക് 70 രൂപവരെയും, മള്‍ട്ടിപ്ലക്സുകള്‍ക്ക് 100 രൂപ വരെയും ടിക്കറ്റ് വര്‍ദ്ധിപ്പിക്കാനാണ് അനുമതി. റിലീസ് ചെയ്ത് എട്ടു ദിവസം അതായത് ജൂലൈ 4വരെയാണ് ടിക്കറ്റ് വര്‍ദ്ധനയ്ക്ക് അനുമതി. റിലീസ് ദിനത്തില്‍ 6 ഷോ വരെ ചിത്രത്തിന് അനുവദിച്ചിട്ടുണ്ട്. അതായത് തെലങ്കാനയില്‍ രാവിലെ 5.30ന് ആദ്യ ഷോ നടക്കും. 

Advertisements

സമാനമായ രീതിയില്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറിനും നിര്‍മ്മാതാക്കള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവിടുത്തെ സര്‍ക്കാറില്‍ നിന്നും കല്‍ക്കി ടീം അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം  വ്യാഴാഴ്‌ച റിലീസ് ദിവസം നേരത്തെ സിനിമ കാണാനുള്ള അവസരം ലഭിക്കുമെന്ന് ആരാധകർ ആവേശത്തിലാണെങ്കിലും. ടിക്കറ്റ് നിരക്ക് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിലീസ് ദിനത്തില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് വച്ച് ആദ്യത്തെ ഷോ കാണാന്‍ സിംഗിള്‍ സ്ക്രീനില്‍ ഷോ കാണാൻ 377 നൽകണമെന്നും മൾട്ടിപ്ലക്‌സിലെ ഷോയ്‌ക്ക് 495 നൽകണമെന്നും പലരും പറഞ്ഞു. അതിന് പുറമേ ആദ്യ എട്ടു ദിവസം പതിവ് പ്രദർശനങ്ങൾക്ക് 265, 413 വരെ എടുത്തേക്കും. ഇത് ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

നേരത്തെയുള്ള ഒടിടി റിലീസ് വിൻഡോകൾ കാരണം തെലുങ്ക് സിനിമാ വ്യവസായം ഇതിനകം തന്നെ ഒരു പ്രശ്നം അഭിമുഖീകരിക്കുന്നതിനാൽ. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം അല്ലെന്നാണ് ചില ആരാധര്‍ അഭിപ്രായപ്പെടുന്നത്.

അതേ സമയം വടക്കേ അമേരിക്കയില്‍ പ്രീ സെയില്‍ കളക്ഷനില്‍ കല്‍ക്കി 2898 എഡി ഞെട്ടിച്ചിരിക്കുകയാണ്.വടക്കേ അമേരിക്കയില്‍ നേടിയിരിക്കുന്നത് 25 കോടി രൂപയില്‍ അധികമാണ്. അവിടെ പ്രീമിയര്‍ ജൂണ്‍ 26നാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. 

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെ സംഗീത സംവിധാനം.

Hot Topics

Related Articles