കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മരണസംഖ്യ 61 ആയി; നാല് ആശുപത്രിയിലായി ചികിത്സയിലുള്ളത് 136 പേർ

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 61 ആയി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കല്‍ കോളേജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ചു.

Advertisements

Hot Topics

Related Articles