പീരുമേട്: അയ്യൻകാളിക്ക് ശേഷം കേരളം കണ്ട
നവോത്ഥാന നായകൻ, അടിത്തട്ട് കാർക്ക് നേതൃത്വം ഉറപ്പാക്കിയ ട്രേഡ് യൂണിയൻ നേതാവ് ‘ ദരിദ്രവർഗ്ഗ രാഷ്ടീയത്തിന് അടിത്തറ പാകിയ രാഷ്ട്രമീമാംസകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അനശ്വരനായ കല്ലറ സുകുമാരൻ്റെ 28-ാം ചരമവാർഷിർക ദിനാചരണം ഐ ഡി എഫ്, സി കെ റ്റി യു സംയുക്താഭിമുഖ്യത്തിൽ ഇന്ന് ( ഒക്ടോബർ 12) പീരുമേട്ടിൽ ആചരിച്ചു. രാവിലെ 8ന് കല്ലറ സുകുമാരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് എസ് എം എസ് ഹാളിൽ ഉപസംവരണവും ക്രീമീ ലേയറും എന്ന വിഷയത്തിൽ നടന്ന സെമിനാർ പി കെ കുമാരൻ(സംവരണ സംരക്ഷണ സമിതി) ഉദ്ഘാടനം ചെയ്തു.
പി എ ദാമോധരൻ (ഐഡിഎഫ്,സംസ്ഥാന സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു. ടി കെ സുബ്രഹ്മണ്യൻ (ജില്ലാപ്രസിഡൻ്റ് എറണാകുളം) ഓമന തങ്കച്ചൻ (ജില്ലാ വൈ പ്രസി: കോട്ടയം)കെ പുഷ്പകുമാർ കോഴിക്കോട്,എം സി ജയലാൽ (ജില്ലാ സെക്രട്ടറി പത്തനംതിട്ട) കെ പി ജയിംസ് (സി കെ റ്റി യു ജില്ലാ പ്രസിഡൻ്റ് കോട്ടയം) ഇ റ്റി സാബു (സി കെ റ്റി യു ജില്ലാ പ്രസിഡൻ്റ് പത്തനംതിട്ട)മത്തായി വാഗമൺ, (ജില്ലാ സെക്രട്ടറി ഇടുക്കി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അതിനുശേഷം പീരുമേട് ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച അനുസ്മരണ റാലിക്ക് ശേഷം എസ് എം എസ്ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു. വി കെ വിമലൻ (സംസ്ഥാന പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കല്ലറശശീന്ദ്രൻ (സി കെ റ്റി യു ജനറൽ സെക്രട്ടറി)അമ്മിണി തങ്കപ്പൻ (ഐഡിഎംഎഫ് സംസ്ഥാ: വൈ: പ്രസി) ഷാജി പാണ്ഡിമാക്കൻ, ജാനകി രാജപ്പൻ (സംസ്ഥാന സെക്രട്ടറിമാർ) കെ എം മാധവൻ( ജില്ലാ പ്രസി: കോഴിക്കോട്) പുനലൂർ രവീന്ദ്രൻ(ജില്ലാ പ്രസി: കൊല്ലം)ഒ കെ സുധാകരൻ (ജി: സെ: എറണാകുളം)എം എസ് തങ്കപ്പൻ(ജി:സെ: കോട്ടയം) വി എസ് സോമൻ (സി കെ റ്റി യു
ജി: സെ: പത്തനം തിട്ട)മെൽവിൻമാത്യൂ (ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.